ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയെ എതിര്‍ക്കും: ജയരാജന്‍

കണ്ണൂര്‍| VISHNU.NL| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (19:00 IST)
ശ്രീകൃഷ്‌ണജയന്തി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബാലഗോകുലങ്ങള്‍ നടത്തുന്ന ശോഭായാത്രകളെ എതിര്‍ക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. വിസ്വാസത്തേ ആര്‍എസ്‌എസ്‌ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് ജയരാജന്‍ ആരോപിച്ചു.

വിശ്വാസം ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഒതുങ്ങളോണ്ടതാണ്‌. എന്നാല്‍ ആര്‍എസ്‌എസ്‌ വിശ്വാസത്തെ രാഷ്‌ട്രീയ ആയുധമാക്കുകയാണ്‌. ആര്‍എസ്‌എസ്‌ സംസ്‌ഥാനത്ത്‌ പ്രവര്‍ത്തനം തുടങ്ങിയതിന്‌ ശേഷമാണ്‌ സംസ്‌ഥാനത്ത്‌ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ ആരംഭിച്ചത്‌ എന്നും ജയരാജന്‍ പറഞ്ഞു.

സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ പുറത്തുനിന്നുള്ള ആര്‍എസ്‌എസ്‌ പ്രചാരകയാണ്‌ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :