'തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിംഗങ്ങൾ’ - മുസ്ലീം സമുദായത്തെ ആക്ഷേപിച്ച് പിസി ജോര്‍ജ്

Last Modified വ്യാഴം, 23 മെയ് 2019 (07:30 IST)
തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി ജോർജ് പറയുന്നതായി ഒരു ഫോണ്‍ സംഭാഷണം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തെ പരാമര്‍ശിച്ച് കൊണ്ടാണ് പിസിയുടെ പ്രതികരണം.

പൂഞ്ഞാറില്‍ മുസ്ലീം വോട്ട് പതിനായിരത്തില്‍ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മാത്രം മതിയെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിലെ മുസ്ലീങ്ങളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്ത്തി കൊണ്ട് താന്‍ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോര്‍ജ്ജ് സംഭാഷണത്തില്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :