‘അറിയാവുന്ന ഇംഗ്ലീഷിലൊക്കെ ഞാനും തെറി വിളിച്ചു‘, രവി പൂജാരിയെ ഭയമില്ല, വരുന്നത് വരുന്നിടത്തുവച്ച് കാണാമെന്ന് പി സി ജോർജ്

Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (12:52 IST)
അധോലോക ഭീകരൻ രവി പൂജാരി പി സി ജോർജിനെ വിളിച്ചിരുന്നതായി ഇന്റലിജൻസ് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. രവി പൂജാരിക്കൊപ്പം ഒരു മലയാളി ഉണ്ടെന്നും ഭീഷണി കോളുകളിൽ ഒന്ന് മലയാളത്തിലായിരുന്നു എന്നുമാണ് പി സി ജോർജ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ജനുവരി 11, 12
തീയതികളിലാണ് രവി പൂജാരിയിനിന്നും ഇന്റർനെറ്റ് കോൾ വരുന്നത്. എന്നെയും രണ്ട് മക്കളെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഫ്രാങ്കോ മുളക്കലിന്റെ കേസിൽ ഇടപെട്ട് ഭിഷപ്പിനെ രക്ഷിച്ചതിലുള്ള ക്വട്ടേഷനാണിത്. ഒരു പൂജാരിയേയും ഭയമില്ല. വരുന്നത് വരുന്നിടത്തുവച്ച് കാണാം മക്കൾക്ക് രണ്ട് പേർക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട് എന്നും പി സി വ്യക്തമാക്കി.

നീ എന്തിനാണ് ഫ്രാങ്കോ മുളക്കലിനെ രക്ഷിച്ചത് എന്നായിരുന്നു രവി പൂജാരിയുടെ ചോദ്യം. അത് നീയെന്തിനാണ്
അന്വേഷിക്കുന്നത് എന്ന് ഞാനും തിരിച്ചുചോദിച്ചു. ഇംഗ്ലിഷിലും ഹിന്ദിയിലും മാറി മാറിയാണ് രവി പൂജാരി സംസാരിച്ചത് അറിയവുന്ന ഇംഗ്ലീഷിൽ ഞാനും തിരികെ തെറി വിളിച്ചു. പി സി ജോർജ് പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :