തെരുവില്‍ സംസാരിക്കുന്നതു പോലെയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും ചെന്നിത്തല

സ്വാശ്രയസമരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ്

തിരുവനന്തപുരം| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (11:20 IST)
സ്വാശ്രയപ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരുവില്‍ സംസാരിക്കുന്നതു പോലെയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

സഭയില്‍ സംസാരിക്കുന്നതിന് ഒരു രീതിയുണ്ട്. തെരുവില്‍ സംസാരിക്കുന്നതു പോലെയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. തെരുവിലും പാര്‍ട്ടി കമ്മിറ്റിയിലും സംസാരിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഇത്രയും തരംതാഴാന്‍ പാടില്ല. തങ്ങളുടെ സമരത്തിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും പ്രതിപക്ഷനേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ നീക്കാത്തപക്ഷം സഭാനടപടികളുമായി സഹകരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കുപിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

സ്വാശ്രയപ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു സമരത്തിലെ പൊലീസ് പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫ് പറമ്പില്‍ എം എല്‍ എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :