ഓപ്പറേഷന്‍ സുരക്ഷ: 968 പേര്‍ പിടിയില്‍

  ഓപ്പറേഷന്‍ സുരക്ഷ , പൊലീസ് , സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (18:33 IST)
സംസ്ഥാനത്തെ ഗുണ്ടകളെയും മാഫിയ സംഘങ്ങളെയും തീര്‍ത്തും ഒതുക്കുക എന്ന ലക്‍ഷ്യത്തോടെ സംസ്ഥന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 968 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ മാത്രം 351 പേരാണു കുടുങ്ങിയത്.

ഇതോടെ ഫെബ്രുഅരി 24 മുതല്‍ തുടങ്ങിയ ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ഒട്ടാകെ 7282 പേരാണ്‌ പിടിയിലായത്. കൊച്ചി റേഞ്ചില്‍ 242 പേരും തൃശൂര്‍ റേഞ്ചില്‍ 101 പേരും കണ്ണൂര്‍ റേഞ്ചില്‍ 274 പേരുമാണു വലയിലായത്.

വരും ദിനങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കുമെന്ന് എഡിജിപി അരുണ്‍ കുമാര്‍ സിന്‍ഹ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :