ഓപ്പറേഷന്‍ അനന്ത: രാജധാനി ഹോട്ടല്‍ പൊളിക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക്

ഓപ്പറേഷന്‍ അനന്ത , ബിജു രമേശ് , ജിജി തോംസണ്‍ , രാജധാനി ഹോട്ടല്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (10:58 IST)
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡ്ന്റ് ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഓപ്പറേഷന്‍ അനന്ത കൈകാര്യം ചെയ്യുന്ന ചീഫ് സെക്രട്ടറി ജിജി തോംസണ് റവന്യു സെക്രട്ടറിയാണ് ഫയല്‍ കൈമാറിയത്.

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി തെക്കനക്കര കനാലിന്റെ പുറമ്പോക്ക് കയ്യേറി നിര്‍മിച്ചിരിക്കുന്ന രാജധാനി ഹോട്ടലിന്റെ നിശ്ചിതഭാഗം പൊളിച്ച് നീക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും ബിജു രമേശ് കോടതിയില്‍ നിന്ന് സ്‌റ്റേ നേടുകയായിരുന്നു.

എന്നാല്‍, റവന്യു വകുപ്പ് ഇടപെട്ട് അപ്പീല്‍ കാലാവധി തീരുന്നത് വരെ ഫയല്‍ പൂഴ്ത്തിവെക്കുകയാണെന്ന് കാണിച്ച് ജോസഫ് എം പുതുശേരിയാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക് റവന്യു സെക്രട്ടറി കൈമാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :