ഓപ്പറേഷന്‍ സുരക്ഷ: 254 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (18:24 IST)
ഗുണ്ടാ മാഫിയാ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ 254 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 82 പേരും കൊച്ചി റേഞ്ചില്‍ 28 പേരും തൃശൂര്‍ റേഞ്ചില്‍ 80 പേരും കണ്ണൂര്‍ റേഞ്ചില്‍ 64 പേരുമാണ് പിടിയിലായത്.

ജില്ലതിരിച്ചുള്ള കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം റൂറലില്‍ 45 പേരും കൊല്ലം സിറ്റിയില്‍ 22 പേരും റൂറലില്‍ 13 പേരും പത്തനംതിട്ടയില്‍ 2 പേരും ഇടുക്കിയില്‍ ഒരാളും അറസ്റ്റിലായി .

ഇതിനൊപ്പം തൃശൂര്‍ സിറ്റിയില്‍ 15 പേരും റൂറലില്‍ 15 പേരും പാലക്കാട് 27 പേരും മലപ്പുറത്ത് 23 പേരും, കോഴിക്കോട് സിറ്റിയില്‍ 6 പേരും റൂറലില്‍ 16 പേരും വയനാട്ട് ഒരാളും കണ്ണൂരില്‍ 6 പേരും കാസര്‍കോട്ട് 35 പേരും അറസ്റ്റിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :