ഓപ്പറേഷന്‍ കുബേര പ്രഹസനമാകുന്നു; ബാങ്ക് ജീവനക്കാരന്‍ ജീവനൊടുക്കി

തിരുവനന്തപുരം| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (11:18 IST)
ഓപ്പറേഷന്‍ കബേര പ്രഹസനമാകുന്നു. ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെ തുടര്‍ന്ന്‌ സ്വകാര്യബാങ്ക്‌ താല്‍ക്കാലിക ജീവനക്കാരന്‍ ജീവനൊടുക്കി. നെടുമങ്ങാട്‌ സ്വദേശി കണ്ണനാണ്‌ ഇന്ന്‌ പുലര്‍ച്ചെ ചെയ്‌തത്‌.

നെടുമങ്ങാട്ടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ണനെ കണ്ടെത്തുകയായിരുന്നു. പലിശക്കാരന്റെ ഭീഷണിയെ തുടര്‍ന്നാണ്‌ ജീവനൊടുക്കുന്നതെന്ന്‌ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഒരു ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായ കണ്ണന്‍ ഒരു സ്വകാര്യ പണമിടപാടുകാരനില്‍ നിന്നും 11 മാസം മുമ്പ്‌ എട്ടു ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. 21 ലക്ഷം തിരിച്ചടച്ചിട്ടും പലിശക്കാരന്‍ വീണ്ടും ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ്‌ ആത്മഹത്യയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു‌.

അമിത പലിശക്കാരെ പിടികൂടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓപ്പറേഷന്‍ കുബേരയ്‌ക്ക് പുല്ലുവില കല്‍പ്പിച്ച്‌ സാമ്പത്തിക ഇടപാടുകാര്‍ അഴിഞ്ഞാടുകയാണെന്ന ആരോപണം ഇതോടെ ശക്തമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :