‘മുഖ്യമന്ത്രി ഒരു നിമിഷം പോലും കളയാതെ രാജിവയ്ക്കണം‘

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (18:29 IST)
ട്രാവന്‍‌കൂര്‍ ടൈറ്റാനിയം അഴിമതിക്കേസില്‍ ആരോപണവിധേയര്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി‌എസ് അച്യുതാനന്ദന്‍. ടൈറ്റാനിയം കേസില്‍ കുറ്റാരോപിതായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരുനിമിഷം പോലും താമസിക്കാതെ രാജിവയ്ക്കണമെന്നാണ് വി‌എസ് ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയരായ സര്‍ക്കാരിന്റെ കീഴിലെ അന്വേഷണം കാര്യക്ഷമമാകില്ലെന്നും പാമോയില്‍ കേസുപോലെ
ഇതും എഴുതി തള്ളുമെന്നും അതിനാല്‍ ഒരുനിമിഷം പോലും രാജി വയ്കുകയാണ് നല്ലതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോളാര്‍ തട്ടിപ്പ്, സലിംരാജ് ഭൂമി അഴിമതി, റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ടി നടത്തിയ അഴിമതി എന്നിവയെല്ലാം സ്വാധീമുപയോഗിച്ച് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. എന്നാല്‍ ഇന്നത്തെ വിജിലന്‍സ് കോടതി വിധി ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :