എല്ലാം ചെന്നിത്തലയെയും ഹസനെയും ഏല്‍പ്പിച്ച് ഉമ്മന്‍‌ചാണ്ടി ആന്ധ്രയിലേക്ക് പോയി, ചെന്നിത്തല പ്രാപ്‌തനാണെന്ന് വിശദീകരണം

ഉമ്മന്‍‌ചാണ്ടി, ഹസന്‍, ചെന്നിത്തല, ജോസ് കെ മാണി, മാണി, കുര്യന്‍, Oommen Chandy, Hasan, Ramesh Chennithala, Jose K Mani, K M Mani, P J Kurien
തിരുവനന്തപുരം| BIJU| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (15:46 IST)
കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് എല്ലാം മറുപടി പറയാനുള്ള ചുമതല പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കെ പി സി സി അധ്യക്ഷന്‍ എം എം ഹസനെയും ഏല്‍പ്പിച്ച് ഉമ്മന്‍‌ചാണ്ടി ആന്ധ്രയിലേക്ക് പറന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ചെന്നിത്തലയും ഹസനും പ്രാപ്തരാണെന്നും ഉമ്മന്‍‌ചാണ്ടി അറിയിച്ചു.

പി ജെ കുര്യന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍‌ചാണ്ടിയെയാണ് പേരെടുത്തുപറഞ്ഞ് വിമര്‍ശിക്കുന്നത്. ഇതില്‍ എ ഗ്രൂപ്പിന് കടുത്ത അമര്‍ഷമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍‌ചാണ്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതെ ആന്ധ്രയിലേക്ക് പോയിരിക്കുന്നത്.

തനിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും എന്നാല്‍ ആന്ധ്രയിലേത് നേരത്തേ നിശ്ചയിച്ച പരിപാടികളാണെന്നുമാണ് ഉമ്മന്‍‌ചാണ്ടി അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി യോഗം നീട്ടിവയ്ക്കാനാകുമോ എന്ന് അന്വേഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ യോഗം നീട്ടിവയ്ക്കുന്നത് അനുചിതമാണെന്ന് തോന്നിയതിനാല്‍ താന്‍ ഇല്ലാതെ തന്നെ യോഗം ചേരുകയാണെന്നും ഉമ്മന്‍‌ചാണ്ടി അറിയിച്ചു.

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ ചെന്നിത്തലയും ഹസനും പ്രാപ്തരാണെന്നും അവര്‍ മറുപടി നല്‍കുമെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :