ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തി

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (11:13 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഗള്‍ഫിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ അക്‌ബറിന്റെ നേതൃത്വത്തിലാണ് പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് കടത്തിയത്.

ഇത്തരത്തില്‍ അഞ്ച് സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, പെണ്‍കുട്ടികളുടെ ഫോട്ടോയും മറ്റും വെച്ച് ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് കേസില്‍ അറസ്റ്റിലായ ജോഷി എന്ന അച്ചായന്റെ സഹായിയായ അനൂപാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് ജീവനക്കാരന്‍ കൂടിയ അനൂപായിരുന്നു ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയ്യാറാക്കിയിരുന്നത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നതായി നേരത്തെ തന്നെ പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :