ഓണ്‍ലൈന്‍ ഷോപ്പിംഗ്: വനിതാ എഞ്ചിനീയര്‍ക്ക് 29000 നഷ്ടപ്പെട്ടു

ഓണ്‍ലൈനിലൂടെ ഷോപ്പിംഗ് നടത്തിയ വനിതാ എഞ്ചിനീയര്‍ക്ക് 29000 രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

കഴക്കൂട്ടം| Last Modified ശനി, 5 നവം‌ബര്‍ 2016 (12:57 IST)
ഓണ്‍ലൈനിലൂടെ ഷോപ്പിംഗ് നടത്തിയ വനിതാ എഞ്ചിനീയര്‍ക്ക് 29000 രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ടെക്നോപാര്‍ക്കിലെ സ്ഥാപനത്തില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ രശ്മി എന്ന 36 കാരിയാണു കഴക്കൂട്ടം പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

ബാങ്കിന്‍റെ കഴക്കൂട്ടം ശാഖയിലുള്ള കോര്‍പ്പറേറ്റ് അക്കൌണ്ടില്‍ നിന്നാണു പണം നഷ്ടപ്പെട്ടത്. ബിഹാറില്‍ നിന്നാണു പണം പണം പിന്‍വലിച്ചതെന്നറിയുന്നു. ബാങ്കുമായി ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ആളുകള്‍ എന്ന പേരില്‍ യുവതിയുമായി ബന്ധപ്പെട്ട് പോളിസി എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനു യുവതി തയ്യാറായിരുന്നില്ല. ഇതിനിടെ യുവതിയില്‍ നിന്ന് നയത്തില്‍ യുവതിയുടെ വണ്‍ ടൈം പാസ്‍വേഡ് ചോദിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ പര്‍ച്ചേസിലൂടെ നാലു തവണയായി പണം തട്ടിയെടുക്കുകയും ചെയ്തു. മൊബൈലില്‍ വന്ന മെസേജുകളില്‍ നിന്നാണ് വിവരം അറിയാന്‍ കഴിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :