പൂവിളി... പൂവിളി പൊന്നോണമായി...ഉത്രാടപ്പാച്ചിലായി

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (08:34 IST)
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കള്ളവും ചതിയുമില്ലാതിരുന്ന നല്ല നാളുകളുടെ ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട് ഒന്നാം ഓണം വന്നണഞ്ഞു. ഇന്ന് ഉത്രാടം. ഓണത്തപ്പനെ വരവേല്‍ക്കാനായി നാ‍ടും നഗരവും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അതോടൊപ്പം ഓണവട്ടങ്ങള്‍ക്കും ഓണ വിശേഷങ്ങള്‍ ഒരുക്കുന്നതിനായും മലയാളികള്‍ അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തി ത്തുടങ്ങി.

നഗരമായ നഗരങ്ങള്‍ മുതല്‍ ഗ്രാമഗ്രാമാന്തരങ്ങളിലെ ചെറുകടകളില്‍ വരെ ഓണത്തിരക്ക് അനിഭവപ്പെട്ടുതുടങ്ങി. ഓണത്തിനായിവിശേഷവസ്തുക്കള്‍ സംഘടിപ്പിച്ച് മറ്റുള്ളവരേക്കാള്‍ മോഡികൂട്ടാന്‍ എല്ലക്കൊല്ലവും മലയാളികള്‍ നടത്തുന്ന ഈ തിരക്കുകൂട്ടലിനെ കളിയായും കാര്യമായും വിശേഷിപ്പിക്കുക ഉത്രാടപ്പാച്ചിലെന്നാണ്.

അക്ഷരാര്‍ഥത്തില്‍ ഉത്രാടദിനത്തിന്റെ ആവേശത്തിലാണ് മലയാളികള്‍. എവിടെ നോക്കിയാലും തിരക്കോട് തിരക്ക് തന്നെ. ഓണക്കൊടിയും പൂക്കളും സദ്യവട്ടങ്ങള്‍ക്കുമായി മലയാളികള്‍ തിരക്കുകൂട്ടിത്തുടങ്ങി. മഴ മാറി നില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്.

സംസ്ഥാനത്തിന്റെ ഓണം വാരാഘോഷം ഇന്നലെ ആരംഭിച്ചിരുന്നു. വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഇരുപത്തിയെട്ട് വേദികളിലാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മേളചക്രവര്‍ത്തി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും തകില്‍വിദ്വാന്‍ ആലപ്പുഴ കരുണാമൂര്‍ത്തിയുടേയും നേതൃത്വത്തില്‍ ആരംഭിച്ച മേളപ്പെരുക്കത്തോടെ നഗരം ഓണലഹരിയിലേക്ക് ചുവടുവച്ചു. ആശാ ശരതിന്റെ നൃത്തപരിപാടിയും ഒരുക്കിയിരുന്നു. ഒഎന്‍വി, സുഗതകുമാരി, കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :