കേരള സര്‍ക്കാരിന് ഓണം ബമ്പര്‍ അടിച്ചു; 65 കോടി രൂ‍പ!!!

തിരുവന്തപുരം| VISHNU.NL| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (17:16 IST)
കേരളം അടുത്ത കാലത്തൊന്നും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നത് ല്ലാവര്‍ക്കും അറിവുള്ളതാണ്. സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷവും അതല്ല സാമ്പത്തിക ഞെരുക്കമെന്ന് തിരുത്തി ധനമന്ത്രിയും തര്‍ക്കിക്കുന്നുണ്ടെങ്കിലും സംസ്ഥാന ഖജനാവില്‍ ഓണനാളില്‍ എത്തിയത് 102 രൂപയാണ്.

കേട്ടിട്ട് ഞെട്ടേണ്ട. ഓണം ബമ്പര്‍ വിറ്റഴിച്ച വകയിലാണ് സര്‍ക്കാരിന് ഇത്രയും തുക ലഭിച്ചത്. വെറും 29 കോടി രൂപ മുതല്‍ മുടക്കിയാണ് സര്‍ക്കാര്‍ 102 കൊടി രൂപ വരുമാനമുണ്ടാക്കിയത്. ജൂലൈ 19മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് ഓണം ബമ്പറിന്റെ വില്‍‍പ്പന നടന്നത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ അച്ചടിച്ച ടിക്കറ്റെല്ലാം ഇത്തവണ വിറ്റുപോയി 51 ലക്ഷം ടിക്കറ്റുകള്‍.

ടിക്കറ്റൊന്നിന് 200 രൂപയായിരുന്നു വില. സമ്മാനാര്‍ഹര്‍ക്കെല്ലാം അര്‍ഹതപ്പെട്ട തുക നല്‍കികഴിഞ്ഞാല്‍ സര്‍ക്കാരിന് 65 കോടി രൂപ മിച്ചം കിട്ടും. അതായത് 29 കോടി മുതല്‍ മുടക്കി സര്‍ക്കാര്‍ വാരിക്കൂടിയത് ഇരട്ടിയിലധികം ലാഭം!

ഒന്നാം സമ്മാനമടിച്ച ഹരികുമാറിന് ആറ് കോടി രൂപ കിട്ടും. രണ്ടാം സമ്മാനത്തിന് ഏഴ് പേര്‍ക്ക് ഒരു കോടി, സമാശ്വാസമായി 75 പേര്‍ക്ക് ഒരു ലക്ഷം, ഇങ്ങനെയാണ് സമ്മാനവിതരണം. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ഓണം ബംബര്‍ അടിച്ചത് സര്‍ക്കാരിനാണെന്ന് നിസംശയം പറയാം.

ബംഗ്ലുരുവില്‍ ചായക്കച്ചവടം നടത്തിയിരുന്ന ഹരികുമാര്‍ കഴിഞ്ഞ ഓഗസ്റ്റ് 14ന് നാട്ടിലെത്തിയപ്പോള്‍ ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നുമെടുത്ത ലൊട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ഇയാളുടെ ഏക വരുമാനമായിരുന്നു ബംഗളുരുവിലേ ചായക്കട. ചെങ്ങന്നൂരിലെ പത്മ ലക്കി സെന്ററില്‍ നിന്ന് വെഞ്ഞാറമ്മൂട് സ്വദേശി ഹരിബാബു എടുത്ത് വിറ്റ ടിക്കറ്റിനാണ് ബംബറിന്റെ തിളക്കം.

എടുത്തയാളിനും കൊടുത്തയാളിനും ലഭിക്കുന്നതിനേക്കാള്‍ വന്‍ ലാഭമാണ് ടിക്കറ്റ് ഉണ്ടാക്കിയ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചിരിക്കുന്നത്. സാമ്പതിക ഞെരുക്കത്തിനിടയിലും അധികം ഞെരുങ്ങാതിരിക്കാന്‍ ഈ തുക സഹായിക്കുമാറാകട്ടെ...




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :