'സംസ്ഥാനം കടക്കെണിയില്‍': നിയമസഭ വിളിക്കണമെന്ന് വിഎസ്

 നികുതി നിര്‍ദേശം , നിയമസഭ , വിഎസ് അച്യുതാനന്ദൻ , ഉമ്മൻചാണ്ടി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (12:48 IST)
കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ ഇത്രയധികം നികുതി ജനങ്ങളില്‍ അടിച്ചേൽപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. സംസ്ഥാനം കടക്കെണിയിലായത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 2010 കോടി രൂപയുടെ അധിക നികുതിയാണ് സര്‍ക്കാര്‍ ജനങ്ങളില്‍ അടിച്ചേൽപ്പിച്ചിരിക്കുന്നത്. നിയമസഭയുടെ അംഗീകാരമില്ലാതെ നികുതി നൽകാൻ ജനങ്ങൾ ബാദ്ധ്യസ്ഥരല്ല. അതിനാല്‍ ഉടന്‍ തന്നെ അടിയന്തരമായി വിളിച്ചു ചേര്‍ത്ത് ഈ കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും. നിയമസഭയുടെ അംഗീകാരം ലഭിക്കുന്നത് വരെ നികുതി ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :