വൃദ്ധന്‍ ചെറുമകന്‍റെ കുത്തേറ്റു മരിച്ചു

കണ്ണൂര്| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (13:43 IST)
എഴുപത്തഞ്ചുകാരനായ വൃദ്ധനെ ചെറുമകന്‍ ഉച്ച മയക്കത്തിനിടയില്‍ കുത്തുക്കൊന്നു. കൊട്ടിയൂര്‍ പാല്‍ചുരം വലിയ പള്ളിക്കടുത്ത് കോയിക്കര വീട്ടില്‍ ഐപ്പ് എന്ന ജോസഫാണു കുത്തേറ്റു മരിച്ചത്.

ജോസഫ് ഉറങ്ങുമ്പോള്‍ ചെറുമകന്‍ റോബിന്‍ എന്ന 21 കാരന്‍ വാക്കത്തി കൊണ്ട് കഴുത്തിനു കുത്തുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ മറ്റാരുമില്ലായിരുന്നു. നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയ റോബിന്‍ മാനസിക രോഗത്തിനു ചികിത്സയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

കേളകം എസ്.ഐസ് സത്യനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തു. ജോസഫിന്‍റെ ഭാര്യ മേരി നേരത്തേ മരിച്ചിരുന്നു. ഇളയ മകന്‍ ബേബിയുടെ മക്കളായ റോബിന്‍, അനുജന്‍ സോബിന്‍ എന്നിവര്‍ ജോസഫിനൊപ്പമായിരുന്നു താമസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :