ഓഖി ചുഴലിക്കാറ്റ്; കടലിൽ പോയ 200ലധികം മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്താനുണ്ട്

ബുധന്‍, 6 ഡിസം‌ബര്‍ 2017 (07:28 IST)

ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിലകപ്പെട്ട 200ലധികം മത്സ്യത്തൊഴിലാ‌ളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ലത്തീൻ രൂപത. ഇതിൽ ചെറുവള്ളത്തിൽ പോയ 108 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലാണ് ഏറെ ആശങ്കയെന്നും രൂപത അറിയിച്ചു. 
 
കാണാ‌തായ 544 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. 92 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ടെന്നായിരുന്നു സർക്കാർ പുറ‌ത്തുവിട്ട റിപ്പോർട്ട്. തമിഴ്നാട്ടിൽ നിന്നും കാണാതായ ഒരു ബോട്ട് ഇന്നലെ ഗോവൻ തീരത്തെത്തി. ഏഴ് മലയാളികൾ അടങ്ങുന്ന ബോട്ടാണ് ഗോവൻ തീരത്തെത്തിയത്. 
 
33 മലയാളികൾ ഉൾപ്പെടുന്ന രണ്ട് ബോട്ടുകൾ മഹാരാഷ്ട്രെയിൽ എത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. 41 പേര്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലുണ്ട്. 25.78 കോടിയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഓഖി ചുഴലിക്കാറ്റ് അപകടം കേരളം Ockhi Ocki Cyclone Kerala

വാര്‍ത്ത

news

ഓഖി ദുരന്തം; മുഖ്യമന്ത്രിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം

ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം നേരിടുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും ...

news

ഓഖിയുടെ കലിയടങ്ങും മുമ്പേ മറ്റൊരു ചുഴലിക്കാറ്റ് ആന്ധ്ര, തമിഴ്നാട് തീരത്തേക്ക്, മത്സ്യത്തൊഴി‌ലാളികഓട് കടലിലിറങ്ങരുതെന്ന് നിർദ്ദേശം

ഓഖി ദുരന്തത്തിന്റെ കലിയടങ്ങും മുമ്പേ മറ്റൊരു ചുഴലിക്കാറ്റ് ദക്ഷിണേന്ത്യൻ തീരത്തേക്ക്. ...

news

ഉത്തേ‌ജക മരുന്ന് തിരിച്ചടിയായി; അടുത്ത ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്

2018ല്‍ ദക്ഷിണ​കൊറിയയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്. ...

news

ആര്‍‌കെ നഗറില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, വിശാലിന്‍റെ പത്രിക സ്വീകരിച്ചു

ആര്‍ കെ നഗറില്‍ വന്‍ ട്വിസ്റ്റ്. നടന്‍ വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് ...