ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി

തൃപ്രയാര്‍, ബുധന്‍, 27 ഡിസം‌ബര്‍ 2017 (07:37 IST)

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ ഒന്നും വേണ്ടെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാറുകളെക്കുറിച്ച് പാര്‍ട്ടി പുറത്തിറക്കിയ രേഖ വായിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. 
 
അതേസമയം യോഗത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അദ്ദേഹം അക്കമിട്ടുനിരത്തി. ഓഖിദുരന്തംസംബന്ധിച്ച് അറിയിപ്പുകിട്ടിയ ഉടനെ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നും സംസ്ഥാനത്തെ ഭദ്രമായ ക്രമസമാധാനനില വര്‍ഗ്ഗീയത ഇളക്കിവിട്ടു തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍ആര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന സെഷനില്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചങ്ങരം‌കുളത്ത് തോണി മറിഞ്ഞ് ആറുകുട്ടികള്‍ മരിച്ചു

ചങ്ങരം‌കുളത്ത് തോണി മറിഞ്ഞ് ആറുകുട്ടികള്‍ മരിച്ചു. നരണിപ്പുഴ കടുകുഴിക്കായലിലാണ് തോണി ...

news

ഇവരായിരുന്നു 2017ൽ ഹൃദയം കീഴടക്കിയ കഥാപാത്രങ്ങൾ!

2017 അവസാനിക്കാറായി. ഒരുപാട് നല്ല സിനിമകളും മികച്ച കഥകളുമായി മലയാള സിനിമ മുന്നേറുകയാണ്. ...

news

കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാൻ അപമാനിച്ചു

പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികൻ കുൽഭൂഷൺ‌ ജാദവിനെ കാണാനെത്തിയ ഭാര്യയും ...

news

പാർവതിയെ തെറി പറഞ്ഞവർ കുടുങ്ങും?!

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ചിത്രത്തെ രൂക്ഷമായി ...