മദ്യവില കൂടില്ല; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചില്ല

തിരുവനന്തപുരം| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (16:14 IST)
വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചില്ല. കോടതിവിധി വരും വരെ കാത്തിരിക്കാനാണ് നീക്കം. ഭാഗപത്രം, ഇഷ്ടദാനം തുടങ്ങിയവയുടെ സ്റ്റാംപ് ഡ്യൂട്ടി കൂട്ടുന്നതിനുള്ള ഓര്‍ഡിന്‍സും അയച്ചില്ല. നാളെ മുതല്‍ വില വര്‍ധന നിലവില്‍ വരുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിപ്പ്.

അതേസമയം, തോട്ടം, അടിസ്ഥാന ഭൂനികുതികള്‍ എന്നിവയുടെ ഓര്‍ഡിനന്‍സ് അംഗീകരിച്ചു. ഗവര്‍ണര്‍ ഈ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. മദ്യവില സംബന്ധിച്ച ഓര്‍ഡിനന്‍സ് മന്ത്രിസഭ നാളെ പരിഗണിച്ചേക്കും. സിഗരറ്റിന്റെ വില വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സും ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല.

പൂട്ടിക്കിടക്കുന്ന ബാറുകളിലെ മദ്യം ബവ്റിജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കില്ല. മദ്യം ഏറ്റെടുക്കരുതെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :