ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു; തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് സഹോദരങ്ങള്‍; അന്വേഷണത്തിന് ഉത്തരവ്

നിസാം ഭീഷണിപ്പെടുത്തിയെന്ന് സഹോദരങ്ങളുടെ പരാതി അന്വേഷിക്കാന്‍ ഉത്തരവ്

thrissur, chandrabose murder case, nissam, r nisanthini  തൃശൂർ, ചന്ദ്രബോസ് വധക്കേസ്, നിസാം, ആർ നിശാന്തിനി
തൃശൂർ| സജിത്ത്| Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (10:48 IST)
സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. സഹോദരങ്ങളായ അബ്ദുൽ നിസാർ, അബ്ദുൽ റസാഖ് എന്നിവരാണ് തൃശൂർ റൂറൽ എസ് പി ആർ നിശാന്തിനിക്ക് പരാതി നൽകിയത്.

കഴിഞ്ഞ ഇരുപതാം തീയതി വൈകീട്ട് രണ്ടു തവണയാണ് സഹോദരങ്ങളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നുണ്ട്. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയും തെളിവായി പരാതിക്കാർ ഹാജരാക്കി. നിസാമിന്‍റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കിങ്സ് ബീഡി കമ്പനിയിലെ തൊഴിലാളികളുടെ വേതനം വർധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം നിസാം ജയിലിനുള്ളില്‍ വച്ചും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജയിൽ അധികൃതരുടെ ഒത്താശയോടെ ഇയാള്‍ ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ചെയ്യുന്നത്.
97465 76553, 87697 31302 എന്നീ രണ്ട് നമ്പറുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഒരു തടവുകാരന്റെയും ബന്ധുവിന്റെയും പേരിലുള്ളതാണ് ഈ നമ്പരുകൾ. വൈകിട്ട് 5നും 6.30നും ഇടയില്‍ ജയില്‍ അധികൃതരുടെ ഒത്താശയോടെ ഇയാള്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നതിനും തിളിവു ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :