ചന്ദ്രബോസ് കൊലപാതകം: നിസാമിന്റെ റിമാന്‍ഡ് നീട്ടി

Last Modified വെള്ളി, 27 ഫെബ്രുവരി 2015 (17:46 IST)
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ
വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ റിമാന്‍ഡ് കാലാവധി കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി നീട്ടി.
മാര്‍ച്ച് 12 വരെ കാലാവധി നീട്ടിയിരിക്കുന്നത്.
തന്റെ മെഡിക്കല്‍ പരിശോധനാ ഫലത്തിന്റെ റിപോര്‍ട്ട് ലഭ്യമാക്കണമെന്നും നിസാം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

അതിനിടെ നിസാമിന് ബംഗ്ലൂരിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയ അവസരത്തില്‍ പൊലീസ് വഴിവിട്ട് സഹായിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നു. സംഭവത്തില്‍ പൊലീസ് നിസാമിന് മൊബൈല്‍ ഫോണുള്‍പ്പടെ വഴിവിട്ട് സൗകര്യങ്ങള്‍ ചെയ്തതിന്‍െറ തെളിവുകള്‍ പുറത്ത് വന്നിരിക്കുകയാണ്.പേരാമംഗലം പോലിസാണ് നിസാമിനെ തെളിവെടുപ്പിന് കൊണ്ടുപോയത്. പോലിസ് വാഹനം തൃശൂരിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ശേഷം നിസാമിന്റെ വാഹനത്തിലായിരുന്നു യാത്ര. പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിസാം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ചിത്രങ്ങളുമാണ് പുറത്ത് വന്നത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :