നിസാമിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമുഖ നടിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു; വെളിപ്പെടുത്തലുമായി ജേ​ക്ക​ബ് ജോ​ബ്

നിസാമിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമുഖ നടിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു; വെളിപ്പെടുത്തലുമായി ജേ​ക്ക​ബ് ജോ​ബ്

  Jacob job , Muhammad Nisham , Nisham case , police , ജേ​ക്ക​ബ് ജോ​ബ് , ച​ന്ദ്ര​ബോ​സ് , സിനിമാ നടി
പ​ത്ത​നം​തി​ട്ട| jibin| Last Modified വെള്ളി, 2 മാര്‍ച്ച് 2018 (09:51 IST)
ച​ന്ദ്ര​ബോ​സ് വ​ധ​ക്കേ​സിലെ പ്രതിയും വ്യ​വ​സാ​യിയുമായ മു​ഹ​മ്മ​ദ് നി​സാ​മി​നെ സ​ഹാ​യിച്ചത് ഒരു ഉ​ന്ന​ത​ പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​നാണെന്ന് പ​ത്ത​നം​തി​ട്ട എ​സ്പി ജേ​ക്ക​ബ് ജോ​ബ്.

നി​സാ​മി​ന് ജയിലില്‍ സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ത്തെന്ന് ആരോപിച്ച് ചില ഉന്നത ഉദ്യോഗസ്ഥര്‍ ത​ന്നെ വ​ഞ്ചി​ച്ചു. നിസാമിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച പൊലീസുകാരാണ് ജയിലില്‍ മൊ​ബൈ​ൽ​ഫോ​ണും ആ​ഡം​ബ​ര​സൗ​ക​ര്യ​ങ്ങ​ളും അയാള്‍ക്ക്
ഏര്‍പ്പെടുത്തി നല്‍കിയതെന്നും ജേ​ക്ക​ബ് ജോ​ബ് വെളിപ്പെടുത്തി.

അന്വേഷണത്തിന്റെ പേരുപറഞ്ഞ് ഒരു മേലുദ്യോഗസ്ഥന്‍ പ്രമുഖ സിനിമാ നടിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. ഇവരൊക്കെ ചേര്‍ന്നാണ് നിസാമിന് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയത്. എന്നാല്‍ ചെയ്യാത്തെ കാ​ര്യ​ത്തി​നാ​ണ് ത​നി​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ആരോപണങ്ങളുടെ പേരില്‍ താനും കുടുംബവും മൂന്നു വര്‍ഷം പീഡനത്തിന് ഇരയായെന്നും ജേ​ക്ക​ബ് ജോ​ബ് പറഞ്ഞു.

തനിക്കെതിരേ പോലീസില്‍നിന്നു തന്നെ ഗൂഢാലോചനയുണ്ടായി. അന്ന് നിസാമിനെ സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ സ​ർ​വീ​സി​ൽ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക​യാണ്. നടിക്കൊപ്പം കഴിഞ്ഞ ഉന്നത ഉദ്യോഗസ്ഥന്‍ അവധിയിലാണോ ഡ്യൂട്ടിയിലാണോ എന്നുപോലും ആരും അന്വേഷിച്ചില്ലെന്നും പ​ത്ത​നം​തി​ട്ട എ​സ്പി കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ടവര്‍ ലൊക്കേഷനിലൂടെ ഉദ്യോഗസ്ഥന്റെ ഈ വഴിവിട്ട ബന്ധം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. നിസാമിനൊപ്പം നിന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആരും ഒരക്ഷരം മിണ്ടിയില്ല. തന്നോടു മാത്രം അനീതി കാണിച്ചു. എന്നാല്‍ തന്റെ നിരപരാധിത്വം പിന്നീട് അംഗീകരിക്കേണ്ടിവന്നുവെന്നും പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യ​മ സെ​മി​നാ​റി​ൽ സം​സാ​രി​ക്ക​വെ ജേ​ക്ക​ബ് ജോ​ബ് തു​റ​ന്ന​ടി​ച്ചു.

ച​ന്ദ്ര​ബോ​സി​നെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി നി​സാ​മി​നെ ഒ​റ്റ​യ്ക്കു ചോ​ദ്യം​ചെ​യ്ത​തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന് തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ജേ​ക്ക​ബ് ജോ​ബി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :