വോട്ടർമാർക്ക് പുതിയ കാഴ്ചയൊരുക്കി സ്ഥാനാർഥികളുടെ വീഡിയോ യുദ്ധം; പോർമുഖത്തിൽ നികേഷ് കുമാറും കെ എം ഷാജിയും നേർക്കുനേർ

വോട്ടർമാർക്ക് പുതിയ കാഴ്ചയൊരുക്കി സ്ഥാനാർഥികളുടെ വീഡിയോ യുദ്ധം; പോർമുഖത്തിൽ നികേഷ് കുമാറും കെ എം ഷാജിയും നേർക്കുനേർ

കണ്ണൂർ| aparna shaji| Last Modified ശനി, 23 ഏപ്രില്‍ 2016 (17:36 IST)
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഏറ്റവും കൂടുത‌ൽ ആകാംഷരായിരിക്കുന്നത് വോട്ടർമാരാണ്. സ്ഥാനാർഥികളുടെ പോരാട്ടം എങ്ങനെയെന്ന് കാണുവാനുള്ള ആകാംഷ. സോഷ്യ‌ൽ മീഡിയകൾ വഴിയുള്ള വോട്ട് ചോദിക്കലും പരസ്പരം വാക്ക്തർക്കവും ജനങ്ങ‌ൾക്ക് പുത്തൻ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. ഫെയ്സ്ബുക്ക് വഴി വീഡിയോ യുദ്ധം ആരംഭിച്ച അഴീക്കോട് മണ്ഡലത്തിലെ എം വി നികേഷ്കുമാറും കെ എം ഷാജിയുമാണ് ഇപ്പോൾ മുൻനിരയിൽ.

കുറച്ച് വ്യത്യസ്തമായ രീതിയിൽ തന്നെയാണ് ഇരുവരും അഭിപ്രായങ്ങ‌ൾ അറിയിക്കുന്നത്. മണ്ഡലത്തിൽ വികസനം ഒന്നും നടന്നിട്ടില്ലെന്ന നികേഷിന്റെ ആരോപണത്തിന് അതേ നാണയത്തിൽ തന്നെയാണ് ഷാജിയുടെ മറുപടി. നികേഷിന്റെ ആരോപണം പൊള്ളയാണെന്ന് വ്യക്തമാക്കാൻ മണ്ഡലത്തിൽ കൊണ്ടുവന്ന പുരോഗതികളും വികസനങ്ങ‌ളും ഓരോന്നായി എണ്ണി പറയുകയാണ് ഷാജി ഫെയ്സ്ബുക്കിലൂടെ.

തെരഞ്ഞെടുപ്പ് പ്രചാരണം പോസ്റ്റ്റിലും പ്രസംഗപരിപാടികളിലും മാത്രം കണ്ടും കേട്ടും പരിചയമുള്ളവർക്ക് ഫെയ്സ്ബുക്ക് വഴിയുള്ള ഈ പോരാട്ടം പുതിയ കാഴ്ചയേകി. വികസനത്തിന്റെ കാര്യത്തിൽ അഴീക്കോട് മുടന്തുകയാണെന്ന നികേഷിന്റെ പ്രസ്താവനയാണ് ഷാജിയെ ചൊടിപ്പിച്ചത്. മുപ്പത്തിഅഞ്ചു വർഷം കൊണ്ടു ഇടതുമുന്നണിക്ക് കൊണ്ടുവരാൻ കഴിയാത്ത വികസനമാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മണ്ഡലത്തിൽ വന്നിരിക്കുന്നതെന്നാണ് ഷാജി വീഡീയോയിലൂടെ നികേഷിന് മറുപടി നൽകുന്നത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :