നിര്‍ത്തിയിട്ട കാറിനുള്ളില്‍ പിഞ്ചുകു‍ഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (16:55 IST)
നിര്‍ത്തിയിട്ട കാറിനുള്ളില്‍
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് തണ്ണീര്‍ക്കോട് സ്വദേശികളായ ദമ്പതിമാരുടെ കാറിലാണ് കഴിഞ്ഞദിവസം കുഞ്ഞിനെ കണ്ടെത്തിയത്.

തൃശ്ശൂരില്‍നിന്ന് ബസ്സില്‍വരുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുവരാനായി പെരുമ്പാവൂരിലെത്തിയതായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ തണ്ണീര്‍ക്കോടുസ്വദേശി. ഭാര്യ എത്തിയശേഷം ഇരുവരും കാറില്‍ തിരൂരിലേക്ക് പോവുകയായിരുന്നു. കുറ്റിപ്പുറത്തെത്താറായപ്പോള്‍ പിറകില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയും കുട്ടിയ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് ഇവര്‍ ഉടന്‍ കുട്ടിയുമായി കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലെത്തി. കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :