നവയുഗം 'കുരിശേന്തി'; ഇനി കഥയും കവിതയും പ്രസിദ്ധീകരിക്കില്ല

 നവയുഗം , സിപിഐ മുഖമാസിക , സിപിഐ , മഗ്ദലന മറിയം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (17:55 IST)
മുഖമാസികയായ നവയുഗത്തില്‍ യേശുക്രിസ്തുവിനെയും മഗ്ദലന മറിയത്തെയും മോശമായി ചിത്രീകരിച്ച് പുറത്തുവന്ന വിവാദ പരാമര്‍ശം വിവാദമായതോടെ ഇനി കഥയും കവിതയും പ്രസിദ്ധീകരിക്കില്ല. സൈദ്ധാന്തിക പ്രസിദ്ധീകരണത്തില്‍ ഇനിമുതല്‍ കഥയും കവിതയും വേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനമെടുത്തത്. നവയുഗത്തിന്റെ ചുമതലക്കാരനെ മാറ്റാനും തീരുമാനിച്ചു. സെപ്തംബര്‍ 15ന് ഇറങ്ങിയ പതിപ്പിലാണ് പെസഹാനാളിലെ കുര്‍ബാന എന്ന പേരില്‍ ആര്‍ തുളസീദാസ് എഴുതിയ കഥയാണ് നവയുഗത്തിന് വിനയായത്.

യേശുക്രിസ്തുവും മഗ്ദലന മറിയവും തമ്മില്‍ വഴിവിട്ട ബന്ധമായിരുന്നു ഉണ്ടായിരുന്നുവെന്നും. പെസഹാനാളിലെ കുര്‍ബാന എന്ന പേരിലെ കഥയില്‍
കഥാപാത്രങ്ങളായ മറിയാമ്മയും കത്രീനയും തമ്മിലുള്ള സംഭാഷണത്തിലാണ് യേശു ക്രിസ്തുവിനെയും മഗ്ദലന മറിയത്തെയും പരാമര്‍ശിക്കുന്നത്. യേശുക്രിസ്തു മുള്‍ക്കിരീടം തലയില്‍ ചൂടി കുരിശും ചുമന്ന് അനേകമാളുകളുടെ മധ്യത്തിലൂടെ നടന്നു പോകവെ മഗ്ദലനമറിയം മാത്രം കരഞ്ഞതെന്തിനാണെന്ന് കത്രീനയ്ക്ക് സംശയം. ഇതിന് ഉത്തരവും കത്രീന
തന്നെ വ്യക്തമാക്കുന്നുണ്ട്, കര്‍ത്താവ് മഗ്ദലനമറിയത്തിന് പഴയതിന്
ബാക്കിയായി എന്തെങ്കിലും കൊടുക്കാന്‍ ഉണ്ടാവും, അത് കിട്ടാത്തതിനുള്ള സങ്കടമാവും അവളുടേതെന്നാണ് കത്രീന പറയുന്നത്.

കഥയുടെ മറ്റൊരു ഭാഗത്ത് യേശു ക്രിസ്തുവിനെ മാരകമായ രീതിയില്‍ ആക്രമിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ഇപ്പോഴത്തെ ചില പള്ളി വികാരിമാരുടെ അതേ സ്വഭാവമായിരുന്നു കര്‍ത്താവിനെന്നാണ് പറയുന്നത്. കര്‍ത്താവിനെ ഇത്രനാള്‍ സേവിച്ചിട്ടും തന്തയില്ലാത്തരം കാട്ടിയെന്ന് മത്തായിയെന്ന കഥാപാത്രം കര്‍ത്താവിനോട് പറയുന്നു. യേശുക്രിസ്തു അത്താഴവിരുന്നിന് വിളമ്പിയത് വീഞ്ഞല്ല പട്ടച്ചാരായമാണ്. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റെന്ന പോഴത്തരം കാട്ടി കുഞ്ഞാടുകളെ വിഡ്ഢികളാക്കുന്നുവെന്നും വിശ്വാസികളെ പറ്റിച്ച കര്‍ത്താവാണെന്നുമാണ്കഥയിലൂടെ പരിഹസിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :