ചലച്ചിത്ര അവാര്‍ഡ്: ദേശീയ ജ്ജുറിയുടെ രീതികള്‍ ശരിയല്ലെന്ന് റസൂല്‍ പൂക്കുട്ടി

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (19:01 IST)
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് ഇത്തവണ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന ആരോപണവുമായി ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. അവാര്‍ഡിനായി ചലച്ചിത്രങ്ങള്‍ തെരഞ്ഞടുക്കുന്നതില്‍ അപാകതയുണ്ടെന്നും അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന ജൂറിയുടെ നിലവിലെ രീതി ശരിയല്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടായിട്ടും ഇവ അന്തിമ ജൂറിയുടെ മുമ്പില്‍ എത്തിയില്ല. പ്രാദേശിക ജൂറി തെരഞ്ഞെടുക്കുന്നവ മാത്രം അന്തിമ ജൂറി പരിഗണിക്കുന്നത്‌ ശരിയല്ല. ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ നിശ്‌ചയിക്കുന്നതിന്‌ ഒരു ജൂറി മതി. അവര്‍ പരിഗണനയ്‌ക്ക് വരുന്ന എല്ലാ ചിത്രങ്ങളും കാണണം. അല്ലാതെ വടക്ക്‌, തെക്ക്‌, കിഴക്ക്‌ എന്ന രീതിയില്‍ പ്രാദേശിക ജൂറികള്‍ വേണ്ട- അദ്ധേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :