നന്തന്‍കോട് ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു; അന്വേഷണം ദമ്പതികളുടെ മകനിലേക്ക്

തിരുവനന്തപുരത്ത് വീടിനുള്ളിൽ മൂന്നുപേർ മരിച്ച നിലയിൽ

തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 9 ഏപ്രില്‍ 2017 (10:19 IST)
നന്തൻകോട് ക്ലിഫ്ഹൗസിന് സമീപത്തെ വീട്ടില്‍ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി.
ഒരു മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലും രണ്ടെണ്ണം കത്തിക്കരിഞ്ഞ നിലയിലുമാണ്. ഡോ. ജീൻ പദ്മയും ഭർത്താവ് പ്രൊഫ. രാജ്‌തങ്കവുമാണ് കൊല്ലപ്പെട്ടവരിൽ രണ്ടുപേരെന്ന് വ്യക്തമായിട്ടുണ്ട്.

പുലർച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

അഞ്ചു പേരായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവശേഷം ഇവരുടെ മകൻ കേദർ ജിൻസൺ ഒളിവിൽ പോയി എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ പുലർച്ചെ രണ്ടു മണിക്ക് തമ്പാനൂരിൽ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്.

ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. എന്ത് സംഭവമാണ് ഇത്തരമൊരു കാര്യത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. ഒരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലാതിരുന്ന കുടുംബമായിരുന്നു ഇവരുടേതെന്നാണ് സമീപവാസികൾ നൽകുന്ന വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :