മിശ്രവിവാഹം: ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് കോളേജില്‍ വിലക്ക്; വിദ്യാഭ്യാസം തുടരാന്‍ നിയമപോരാട്ടം നടത്തുമെന്ന് വിദ്യാര്‍ത്ഥിനി

നടക്കാവ്, കുന്ദമംഗലം, വിവാഹം, കോടതി
കോഴിക്കോട്| Sajith| Last Updated: ശനി, 13 ഫെബ്രുവരി 2016 (12:48 IST)
രക്ഷിതാക്കളുടെ അനുമതിയില്ലാതെ മിശ്ര വിവാഹം ചെയ്തതിനു കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് കോളേജില്‍ വിലക്ക്. കോളേജിന്റെ ഈ നടപടി
അനീതിയാണെന്ന് വിദ്യാര്‍ത്ഥിനി നീരജ. വിദ്യാഭ്യാസം തുടരാനായി നിയമപോരാട്ടം നടത്തുമെന്നും നീരജ വ്യക്തമാക്കി.

ഒരാഴ്ച മുമ്പായിരുന്നു കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസുമായി നീരജയുടെ വിവാഹം നടന്നത്. കോളേജ് പ്രിന്‍സിപ്പല്‍ ബി സീതാലക്ഷ്മിയോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. രക്ഷിതാക്കളറിയാതെ വിവാഹം ചെയ്യുന്നത് കോളജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വെസ് പ്രിന്‍സിപ്പല്‍ തന്നെ അറിയിച്ചതായി നീരജ പറഞ്ഞു. റമീസും നീരജയും അവധിക്കാര്യം സംസാരിക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് കോളജില്‍ പഠനം തുടരാന്‍ കഴിയില്ലെന്ന കാര്യം അധികൃതര്‍ അറിയിച്ചത്.

തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി വാങ്ങാനാണ് വൈസ്പ്രിന്‍സിപ്പാല്‍ നിര്‍ദേശിച്ചതെന്നും നീരജ പറഞ്ഞു. റമീസിനും നീരജയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി അനുമതി നല്കിയിരുന്നു.

(ചിത്രത്തിനു കടപ്പാട് : റിപ്പോര്‍ട്ടര്‍ ചാനല്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :