പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങൾ; പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്നു ഉറപ്പിച്ചിട്ടില്ല - ഡിജിപി

കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും

murder , kannur , police , DGP loknath behre , കണ്ണൂരിലെ കൊലപാതകം , ലോക്‍നാഥ് ബെഹ്‌റ , പൊലീസ്
കണ്ണൂർ| jibin| Last Modified ചൊവ്വ, 12 ജൂലൈ 2016 (17:30 IST)
പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്നു ഉറപ്പിച്ചിട്ടില്ലെന്നും പയ്യന്നൂരിൽ എത്തിയ ഡിജിപി
മാധ്യമങ്ങളോടു വ്യക്തമാക്കി.

സിപിഎം പ്രവർത്തകൻ ധൻരാജ്, ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ എന്നിവരാണ് ഇന്നലെ അർധരാത്രിയോടെ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘമാണ് വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നില്‍വച്ച് ധനരാജിനെ വെട്ടികൊലപ്പെടുത്തിയത്. ഇതിനു ശേഷം അര്‍ധരാത്രി ഒരു മണിയോടെ ബിഎംഎസ് പയ്യന്നൂര്‍ മേഖലാ പ്രസിഡന്റും കൂടിയായ സികെ രാമചന്ദ്രനെ
വെട്ടികൊലപ്പെടുത്തിയത്.


മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. ശരീരമാകെ വെട്ടേറ്റ് മാരകമായി പരിക്കേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. രാമചന്ദ്രന്റെ വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :