പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം; കോട്ടയത്ത് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം - കമിതാക്കൾക്കും രണ്ടു സുഹൃത്തുക്കൾക്കും പൊള്ളലേറ്റു

കോട്ടയം, ബുധന്‍, 1 ഫെബ്രുവരി 2017 (15:57 IST)

Widgets Magazine
  Murder attempt , police , fire , lovers , വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം , കമിതാക്കൾ ആശുപത്രിയില്‍ , പെൺകുട്ടി , മെഡിക്കൽ കോളജ്

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍  എജ്യൂക്കേഷനിലാണ് സംഭവം. കൊല്ലം നീണ്ടകര സ്വദേശി ആദർശാണ് (25) കായംകുളം ചിങ്ങോലി സ്വദേശിനി ലക്ഷ്‌മിയെ (21) പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ആദർശും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആദർശിന്‍റെ ശരീരത്തിൽ 80 ശതമാനവും ലക്ഷ്മിയുടെ ശരീരത്തിൽ 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

ലക്ഷ്‌മിയെയും ആദര്‍ശിനെയും രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളായ അജ്മൽ, അശ്വിൻ എന്നിവർക്കും പൊള്ളലേറ്റു. ഇവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: -

പ്രണയബന്ധം വീട്ടിലറിഞ്ഞതോടെ ഇന്നു രാവിലെ ആദര്‍ശും ലക്ഷ്‌മിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്ന് പുറത്തു പോയ ആദർശ് പെട്രോളുമായി തിരിച്ചെത്തുകയും ലക്ഷ്മിയുടെ ശരീരത്ത് ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. ഇതോടെ ലക്ഷ്മി പരിഭ്രാന്തിയിൽ കോളജ് ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ ആദർശ് തന്‍റെ ശരീരത്തും പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു മാതിരി മറ്റേടത്തെ പണി കാണിക്കരുത്; നടുറോഡില്‍ വെച്ച് പൊലീസ് സംഘത്തോട് പൊട്ടിത്തെറിച്ച് പിസി ജോര്‍ജ് - പ്രശ്‌നം നിസാരമല്ല

സ്‌റ്റേഷന് തൊട്ടടുത്ത് അപകടമുണ്ടായിട്ടും എത്താതിരുന്ന പൊലീസ് സംഘത്തെ പരസ്യമായി ...

news

മുതിര്‍ന്ന സഭാംഗത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിച്ച നടപടി അക്ഷന്തവ്യമായ തെറ്റ്: മുഖ്യമന്ത്രി

ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് കഴിഞ്ഞ ദിവസം മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദ് ...

news

ലോ അക്കാദമി സമരം: ബിജെപിയുടെ കെണിയിൽ ചില വിദ്യാർഥികൾ വീണുപോയെന്ന് കോടിയേരി

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം മാനേജ്മെന്റ് ...

Widgets Magazine