Widgets Magazine
Widgets Magazine

'ഒരേ ഇലയിൽ ഭക്ഷണം കഴിച്ചവർ പോലും കരുണാകരനെ ചതിച്ചു' - ചെന്നിത്തലയെ ലക്ഷ്യം വെച്ച് മുരളീധരൻ

ബുധന്‍, 27 ഡിസം‌ബര്‍ 2017 (11:40 IST)

Widgets Magazine

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ നടത്തിയ വെളിപ്പെടുത്തലിൽ കോൺഗ്രസ് ആറ്റിയുലഞ്ഞിരുന്നു. വിവിധ കോണുകളിൽ നിന്ന് ഇതിനു് പ്രതികരണവും വന്നിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് താന്‍ മിണ്ടാതിരുന്നത് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടാകുമല്ലോ എന്ന് കരുതിയാണെന്ന് കെ മുരളീധരൻ.
 
ഒന്നും മിണ്ടാത്തതിന്റെ അർത്ഥം സ്ഥാനം മോഹിക്കുന്നു എന്നല്ല. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചാൽ പാർട്ടിക്കുള്ളിൽ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകും. അന്ന് കരുണാകരന്റെ രാജി അനാവശ്യമായിരുന്നു അദ്ദേഹത്തെ ചതിച്ചത് ഒരുപാട് പേരാണ്.' - പറഞ്ഞു.
 
ഒഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും അദ്ദേഹത്തെ ചതിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. പാമോലിന്‍ കേസിലും രാജന്‍ കേസിലും കരുണാകരന് എതിരായ ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആണ് മുരളീധരൻ ഉദ്ദേശിച്ചതെന്ന് ആരോപണമുണ്ടെങ്കിലും അദ്ദേഹം പേരു വെളിപ്പെടുത്തിയിട്ടില്ല. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

17കാരി ആണ്‍വേഷത്തില്‍ വിവാഹം ചെയ്തത് മൂന്നു പെണ്‍കുട്ടികളെ; ഒടുവില്‍ സംഭവിച്ചതോ ഇങ്ങനെ !

ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി പിടിയില്‍. ആന്ധ്രപ്രദേശിലെ ...

news

ചേതനയുടെ ചെരുപ്പിൽ എന്തോ ഉണ്ടായിരുന്നു; കുൽഭൂഷണിന്റെ ഭാര്യയ്ക്കു ചെരിപ്പു നൽകാത്തതിനെ ന്യായീകരിച്ച് പാകിസ്ഥാൻ

ഇന്ത്യൻ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ...

news

വ്യക്തിഹത്യ നടത്തിയെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം ...

news

പ്രണയാഭ്യർഥന നിരസിച്ച പൊണ്‍കുട്ടിയെ പതിനാറുകാരൻ വെടിവെച്ചു

പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരൻ പെൺകുട്ടിയെ വെടിവെച്ചു. നാടിനെ മൊത്തം ...

Widgets Magazine
Widgets Magazine Widgets Magazine