ഇടതുമുന്നണിയില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല; കടുത്ത നിലപാടുകളുമായി സിപിഐ

ഇടതുമുന്നണിയില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് കാനം

  Kanam rajendran , munnar land case , CPI , Pinaryi vijyan , cpm , കാ​നം രാ​ജേ​ന്ദ്ര​ൻ , സി​പി​ഐ , സി പി എം , മൂ​ന്നാ​ർ വി​ഷയം , കാനം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 21 ഏപ്രില്‍ 2017 (19:40 IST)
മൂ​ന്നാ​ർ വി​ഷ​യ​ത്തി​ൽ ത​ർ‌​ക്ക​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം
രാ​ജേ​ന്ദ്ര​ൻ.

മുന്നണിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ട്, എല്ലാ കാര്യങ്ങള്‍ക്കും ഏപ്പോഴും പരിഹാരം ഉണ്ടാകുമോയെന്ന് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ച കാനം ചര്‍ച്ചകള്‍ തുടരുമെന്ന് വ്യക്തമാക്കി.

വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണ്. ചില കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടി വരും. ഇനിയും കാണാമെന്ന ധാരണയിലാണ് ചര്‍ച്ച അവസാനിപ്പിച്ചതെന്നും കൂടുതല്‍ വിവരങ്ങള്‍ മുന്നണി കണ്‍വീനര്‍ പറയുമെന്നും കാനം വ്യക്തമാക്കി.

അതേസമയം, അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിർത്തിവെച്ചേക്കും. വിഷയത്തില്‍ തുടര്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പായി സര്‍വകക്ഷിയോഗം വിളിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായതോടെയാണ് ഒഴിപ്പിക്കല്‍ നടപടി തത്കാലത്തേക്ക് നിര്‍ത്തി വയ്‌ക്കുന്നത്.

സര്‍വകക്ഷിയോഗം വരെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്‌ക്കാനാണ് എല്‍ ഡി എഫ് യോഗത്തില്‍ ധാരണയായത്.

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ചു നിന്നു. സര്‍ക്കാരിനെ അറിയിക്കാതെ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചു നീക്കിയത് ശരിയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :