ജെല്ലിക്കെട്ടിന് സമാനമായ പ്രതിഷേധം വേണം; മൂന്നാറില്‍ നാളെ സമരം - കടകള്‍ അടച്ചിടും

കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമം; മൂന്നാറുകാർ സമരത്തിലേക്ക്

  munnar land case , munnar , Strike , land , ജനകീയ സമിതി , മൂന്നാര്‍ , ജെല്ലിക്കെട്ട് , മൂന്നാറില്‍ നാളെ സമരം
മൂന്നാര്‍| jibin| Last Modified ഞായര്‍, 2 ഏപ്രില്‍ 2017 (10:52 IST)
മൂന്നാറുകാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് പ്രദേശവാസികൾ സമരത്തിലേക്ക്. മൂന്നാറിൽ തിങ്കളാഴ്ച കടകളടച്ച് സമരത്തിന് മൂന്നാർ ജനകീയ സമിതി ആഹ്വാനം നൽകി.

വിവിധ മത വ്യാപാര സംഘടനാ നേതാക്കളുടെ പേരിൽ സമരത്തിന് ആഹ്വാനം നൽകി നോട്ടീസ് പുറത്തിറക്കി. ജെല്ലിക്കെട്ട് പ്രക്ഷോഭ മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് നോട്ടീസ് ആവശ്യപെടുന്നു.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മൂന്നാറിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ മൂന്നാറുകാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.

മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മൂന്നാറില്‍ കയ്യേറ്റം രൂക്ഷമാണെന്നും ഗുരുതരമായ പരിസ്ഥി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :