ആദര്‍ശത്തിന്റെ തടവറയിലാണ് സുധീരനെന്ന് മുല്ലപ്പള്ളി

സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (10:18 IST)
വി.എം സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദര്‍ശം നല്ലതാണ്, എന്നാല്‍ അതിന്റെ പേരില്‍ പാര്‍ട്ടിയിലെ ജനാധിപത്യം ഇല്ലാതാക്കരുത്. മദ്യലോബിയുടെ താല്പര്യത്തിനനുസരിച്ച് കെ.ബാബുവിനെ വേട്ടയാടുമ്പോള്‍ പിന്തുണ നല്‍കുകയായിരുന്നു വേണ്ടതെന്നും കോണ്‍ഗ്രസ് രാഷ് ട്രീയകാര്യ സമിതി യോഗത്തില്‍ സുധീരനെതിരെ മുല്ലപ്പള്ളി ആഞ്ഞടിച്ചു.


അതേസമയം, കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് മുല്ലപ്പള്ളി ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് സുധീരന്‍ വിമര്‍ശിച്ചു. സുധീരന്‍ പഴയ സുധീരനല്ലെന്ന നിലപാടാണ് എം.എം ഹസ്സന്‍ സ്വീകരിച്ചത്. കെ.സുധാകരന്‍, ടി.എന്‍ പ്രതാപന്‍, വി.ഡി സതീശന്‍ എന്നിവരും സുധീരന്റെ നിലപാടുകളോട് യോജിക്കാന്‍ തയ്യാറായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :