അറസ്റ്റു ചെയ്ത ദിവസം ദിലീപ് വിളിച്ചിരുന്നു, ആവശ്യമില്ലാതെ ഞാൻ ദിലീപിനെ വിളിക്കാറില്ല: മുകേഷ്

ബുധന്‍, 20 ഡിസം‌ബര്‍ 2017 (10:26 IST)

കൊച്ചിയിൽ നടി ആക്രമിക്കപ്പെ‌ട്ട വിഷയത്തിൽ ദിലീപിനെതിരെ താരങ്ങൾ മൊഴി നൽകിയിരുന്നു. ഇതിൽ മഞ്ജു വാര്യർ, സംയുക്താ വർമ, റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ മൊഴികൾ പുറത്തു‌വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ നടനും എം എൽ എയുമായ മുകേഷ് നൽകിയ മൊഴിയും പുറത്തു വന്നിരിക്കുന്നു. മനോര ന്യൂസാണ് മൊഴി പുറത്തുവിട്ടിരിയ്ക്കുന്നത്.
 
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങൾ നേരത്തേ അറിയാമായിരു‌ന്നെങ്കിലും അവരുടെ പ്രശ്നത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും മുകേഷ് പറയുന്നു. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്കു നീതി കിട്ടണം എന്ന ആവശ്യം വന്നപ്പോഴും സംസാരിച്ചു.  
 
‘അമ്മ ഷോ’ നടക്കുമ്പോൾ പള്‍സർ സുനിയാണ് തന്റെ ഡ്രൈവർ. സുനി ഓടിച്ച വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടർന്നാണു അയാളെ പറഞ്ഞു വിട്ടത്. അറസ്റ്റു ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നു. ഫോണിൽ മിസ്ഡ് കോൾ കണ്ടിരുന്നു. എന്നാൽ ദിലീപിനെ ആവശ്യമില്ലാതെ താൻ വിളിക്കാറില്ലെന്നും മുകേഷ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്നെയും മഞ്ജുവിനെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് ശ്രീകുമാര്‍ മേനോന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടൻ ദിലീപിനെതിരെ സിനിമയില്‍ നിന്നും പലരും ...

news

വിവാഹം ഇന്ത്യയിൽ വെച്ച് നടത്തിയില്ല, കോഹ്‌ലിക്കും അനുഷ്കയ്ക്കും രാജ്യസ്നേഹമില്ല: ആരോപണവുമായി ബിജെപി എം എൽ എ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ...

news

ഹാദിയക്ക് വിവാഹ സമ്മാനമായി ഷെഫിന്‍ ജഹാന്‍ കോളേജില്‍

ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി ...

news

പാർവതിയെ വിമർശിച്ചു, നടന്റെ പോസ്റ്റ് വൈ‌റലായി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂ‌രി

മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ...

Widgets Magazine