നോട്ട് നിരോധനം മൂലം തുഞ്ചന്‍ സാഹിത്യോത്സവം പോലും നടത്താന്‍ കഴിയുന്നില്ല: എം.ടി

കോഴിക്കോട്, ബുധന്‍, 25 ജനുവരി 2017 (09:39 IST)

Widgets Magazine

നോട്ട് അസാധുവാക്കിയ നടപടിയെ വീണ്ടും വിമര്‍ശിച്ച് എം.ടി. വാസുദേവന്‍ നായര്‍. നോട്ട് പിന്‍‌വലിച്ചതിനെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം പോലും നടത്താന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പണ്ട് ആരുടെയെങ്കിലും കൈയില്‍ നിന്ന്പണം കടം വാങ്ങാമായിരുന്നു. ഇന്ന് അതിനും കഴിയാത്ത അവസ്ഥയാണെന്നും എം ടി പറഞ്ഞു.
 
തുഞ്ചന്‍ സാഹിത്യോത്സവം നടത്തുന്നതിനുള്ള ഫണ്ട് പാസായിട്ടുണ്ട്. എന്നാല്‍, പണം ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കൊട്ടാരം റോഡിലെ വീട്ടില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് എം.ടി വ്യക്തമാക്കി. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍, ഡി.വൈ.എഫ്.ഐ ദേശീയ ജോ. സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് എന്നിവരും ബേബിയോടൊപ്പമുണ്ടായിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഹെലികോപ്റ്റർ തകർന്നു വീണ് ആറു പേര്‍ക്ക് ദാരുണാന്ത്യം

സ്നോ റൈഡിംഗിനിടയില്‍ പരിക്കേറ്റ വ്യക്തിയെ ലാ അക്വിലായിലുള്ള ആശുപത്രിയിലേക്ക് ...

news

അമേരിക്കയുടെ യഥാർഥ സുഹൃത്താണ് ഇന്ത്യ; മോദിയെ അമേരിക്കയ്ക്ക് ക്ഷണിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കയുടെ യഥാർഥ സുഹൃത്താണ് ഇന്ത്യ. ഏതൊരു പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ ഇന്ത്യ ...

news

പത്‌മരാജന്‍റെ ‘സീസണ്‍’ - ജീവിതവും മരണവും കൂടിക്കുഴഞ്ഞ ചിത്രം!

സീസണ്‍. മലയാള സിനിമ അതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രമേയമായിരുന്നു പത്മരാജന്‍ ആ ...

Widgets Magazine