ഹൃദയം ചെന്നൈയിലേക്ക് പറക്കും; സംസ്ഥാനത്തിന് പുറത്തേക്ക് അവയവദാനം ആദ്യം

മൃതസഞ്ജീവനി , ചെന്നൈ , അവയവങ്ങള്‍ കൊണ്ടു പോകും
കൊച്ചി| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (08:51 IST)
മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിന്ന് ആദ്യമായി സംസ്ഥാനത്തിന് പുറത്തേക്ക് അവയവങ്ങള്‍ ഇന്ന്
കൊണ്ടു പോകും. ശ്വാസകോശവും, ഹൃദയവുമാണ് കൊച്ചിയില്‍ നിന്ന് ജീവന്‍ പകരാന്‍ ചെന്നൈയിലേക്ക് പറക്കുന്നത്. ആലപ്പുഴ
കായംകുളം സ്വദേശിയായ പ്രണവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

അവയവങ്ങള്‍ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ആരംഭിച്ചു. ശസ്ത്രക്രിയക്കായി ചെന്നൈയില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തി. ചെന്നൈയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ കഴിയുന്ന രോഗിക്കാണ് ഹൃദയവും കരളും വച്ചുപിടിപ്പിക്കുക. ഫോര്‍ട്ടീസ് ആശുപത്രിയുടെ എയര്‍ ആംബുലന്‍സിലാണ് അവയവങ്ങള്‍ കൊണ്ടുപോകുക. വാഹനാപകടത്തിലാണ് പ്രണവ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :