സാമൂഹികമാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുന്നു; സംഭവത്തില്‍ ഒരു നടിക്ക് പങ്കുണ്ടെന്നും ആക്രമിക്കപ്പെട്ട നടിയുടെ അമ്മ

സംഭവത്തില്‍ ഒരു നടിക്ക് പങ്കുണ്ടെന്നും ആക്രമിക്കപ്പെട്ട നടിയുടെ അമ്മ

തൃശൂര്‍| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2017 (14:17 IST)
യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുന്നതായി നടിയുടെ മാതാവ്. സംഭവവുമായി ഒരു പ്രമുഖനടന് പങ്കുണ്ടെന്ന് പറയുന്നത് ആരോപണം മാത്രമാണ്.

അതേസമയം, സംഭവത്തില്‍ ഒരു നടിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും മാതാവ് പറഞ്ഞു. ഒരു നടിയെക്കുറിച്ച് ചില സംശയങ്ങളുണ്ട്. കേസ് പിന്‍വലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും അവര്‍ പറഞ്ഞു.

അടുത്തകാലം വരെ നടിയുടെ വാഹനം ഓടിച്ചിരുന്നത് തൃശൂര്‍ ചെമ്പുക്കാവ് സ്വദേശി ശിവന്‍ ആണ്. പുതിയ ആളെ നിയോഗിച്ചത് അയാൾ മാറിയപ്പോള്‍ ആയിരുന്നെന്നും നടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :