കണ്ണൂരില്‍ യുവാവിന് സദാചാര പോലീസിന്റെ ക്രൂര മര്‍ദ്ദനം

കണ്ണൂര്‍| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (13:25 IST)
കണ്ണൂരില്‍
യുവാവിന് സദാചാര പൊലീസിന്റെ ക്രൂര മര്‍ദ്ദനം. കണ്ണൂര്‍ കൂവപ്പറമ്പ്‌ സ്വദേശി സജീവനാണ് മര്‍ദ്ദനമേറ്റത്. ആക്രമത്തില്‍ സജീവന്റെ കണ്ണിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്‌.

സജീവിനെ മുപ്പതോളം വരുന്നവര്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ആക്രമിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.ഇതുകൂടാതെ അക്രമി സംഘം സജീവനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്തു.

രാമന്തളിക്ക് സമീപത്ത് വച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സജീവനെ സംഘം തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു.പുന്നയ്ക്കാടുള്ള ഒരു സ്‌ത്രീയുടെ ക്വാര്‍ട്ടേഴ്സിലേക്ക്‌ പോകുന്നു എന്ന്‌ പറഞ്ഞായിരുന്നു മര്‍ദ്ദനം.ക്വാര്‍ട്ടേഴ്സിലെ സ്‌ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന്‌ സമ്മതിക്കണമെന്ന് ആക്രമി സംഘം ആവശ്യപ്പെട്ടെന്നും സജീവന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :