ദേശീയഗാനത്തിന്റെ പേരില്‍ അനാവശ്യമായി വിവാദമുണ്ടാക്കുന്നു, ഇതൊരു ശരിയായ നടപടിയല്ല: മോഹന്‍ലാല്‍

തിരുവനന്തപുരം, ശനി, 24 ഡിസം‌ബര്‍ 2016 (14:02 IST)

Widgets Magazine

തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട കാര്യമല്ലെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയോടുള്ള ആദരം കൂടിയാണ് ഇതെന്നും ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയായ നടപടിയല്ലെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 
 
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് മോഹന്‍ ലാല്‍ ഒരു ബ്ലോഗ് എഴുതിയിരുന്നു. ഈ ബ്ലോഗിന്റെ പേരില്‍ ഒരുപാടു വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിരുന്നു. അതിനു പിന്നാലെയാണ് ദേശീയഗാന വിവാദത്തിലും ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 
 
അടുത്തകാലത്തായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ തനിക്ക് വളരെയേറെ ഉല്‍കണ്ഠയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൂടാതെ തന്റെ മകന്‍ പ്രണവിന്റെ നായകനായുള്ള വരവിനായി താനും കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ക്രിസ്തുമസിന് ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ വക സമ്മാനം!

ക്രിസ്തുമസിന് ഇന്ത്യൻ ജനതയ്ക്ക് പാകിസ്ഥാന്റെ വക സമ്മാനം. പാകിസ്ഥാൻ ജയിലിൽ കഴിയുന്ന 439 ...

news

പ്രതിപക്ഷം പറയുമ്പോള്‍ രാജി വെക്കില്ല; മേല്‍ക്കോടതികളെ സമീപിക്കും; നിയമപരമായി തന്നെ ഒറ്റയ്ക്ക് നേരിടും

അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതില്‍ നയം വ്യക്തമാക്കി മന്ത്രി എം എം ...

news

1937ല്‍ ഹിറ്റ്‌ലര്‍ ചെയ്തത് നരേന്ദ്ര മോഡിയും ആവര്‍ത്തിച്ചു

നാസി ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ 1937ല്‍ ചെയ്തത് അതേപടി ആവര്‍ത്തിച്ച് ...

news

പിണറായി വിജയന് എല്ലാ സ്ഥലവും ഒരു പോലെയാ... അതിനി കണ്ണൂരായാലും ദുബായ് ആയാലും!

മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദർശനം അറബ് നാട്ടിൽ മാത്രമല്ല കേരളത്തിലും ...

Widgets Magazine