പിണറായി സർക്കാരിനെ വെല്ലുവിളിച്ച് പതാക ഉയർത്താൻ മോഹൻ ഭഗവത് വീണ്ടും പാലക്കാട്ടേക്ക്

ന്യൂഡൽഹി, തിങ്കള്‍, 8 ജനുവരി 2018 (11:45 IST)

 mohan bhagwat , RSS , BJP , pinarayi vijyan , cpm , മോഹന്‍ ഭഗവത് , വിദ്യാ നികേതൻ , പതാക , ബിജെപി , ആർ എസ് എസ്
അനുബന്ധ വാര്‍ത്തകള്‍

ദേശീയ ഉയര്‍ത്താൻ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് വീണ്ടും പാലക്കാട്ട് എത്തും. റിപ്പബ്‌ളിക്ക് ദിനത്തില്‍ ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ജില്ലയിൽ എത്തുന്ന അദ്ദേഹം ഒരു സ്വകാര്യ സ്‌കൂളിൽ പതാക ഉയർത്തുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

പാലക്കാട്ടെ ഭാരതീയ വിദ്യാ നികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് മൂന്ന് ദിവസത്തെ ആര്‍എസ്എസ് ക്യാമ്പ് നടക്കുന്നത്. ഈ സ്‌കൂളിലാകും മോഹന്‍ ഭഗവത് പതാക ഉയർത്തുക. ആര്‍എസ്എസ് ബന്ധമുള്ള സ്‌കൂളാണ് പാലക്കാട്ടെ ഭാരതീയ വിദ്യാ നികേതൻ.

ആര്‍എസ്എസ് സംസ്ഥാന നേതാവ് കെകെ ബല്‍റാമിനെ ഉദ്ധരിച്ചാണ് ഈ വാർത്ത പുറത്തുവന്നത്. നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭഗവത് പാലക്കാട് മൂത്താംതറ കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ പതാക ഉയർത്തിയത് വിവാദമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തെരുവുഗുണ്ടയ്ക്ക് സമമാണ് ബൽറാം താങ്കൾ: പന്ന്യൻ രവീന്ദ്രൻ

എകെജിയെ ബാലപീഡകനെന്ന് മുദ്രകുത്തിയ വിടി ബൽറാം എം എൽ എയ്ക്ക് മറുപടിയുമായി മുതിർന്ന സി പിഐ ...

news

മഞ്ജു വേണം, ആവശ്യം ഇവരുടേതാണ്!

മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് ...

news

വിവാദങ്ങൾക്കിടെ മഞ്ജു തന്നെ ആ കർത്തവ്യം നിർവഹിച്ചു!

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ കലണ്ടര്‍ നടി മഞ്ജു വാര്യർ പ്രകാശനം ...

Widgets Magazine