നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു

കൊച്ചി| JOYS JOY| Last Modified വ്യാഴം, 30 ജൂലൈ 2015 (15:00 IST)
വിവാദ വ്യവസായിയും ചന്ദ്രബോസ് വധകേസ് പ്രതിയുമായ നിസാമിനെതിരെ ചുമത്തിയത് ഹൈക്കോടതി ശരി വെച്ചു. നിസാമിനെതിരെ കാപ്പ ചുമത്തിയ നടപടിയെ ചോദ്യം ചെയ്ത് നിസാമിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ക്രമവിരുദ്ധമായാണ് കാപ്പ ചുമത്തിയതെന്ന നിസാമിന്റെ വാദം ജസ്റ്റിസ് വി കെ മോഹനനും ജസ്റ്റിസ് രാജ വിജയരാഘവനും അടങ്ങിയ ബെഞ്ചാണ് തള്ളിയത്. തൃശൂര്‍ ജില്ല കളക്ടര്‍ എം എസ് ജയ ആണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ) ചുമത്തിയത്.

തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണ് നിസാമിനെതിരെ കാപ്പ ചുമത്തിയത്.

അതേസമയം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നിസാം തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :