മോഡി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: പിസി ചാക്കോ

കൊച്ചി| VISHNU N L| Last Updated: ശനി, 23 മെയ് 2015 (18:30 IST)

ഇന്ധന വിലവർധനയിലൂടെ മോഡി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നു കോൺഗ്രസ് വക്താവ് പിസി ചാക്കോ. ഒരു വർഷത്തിനിടെ, ക്രൂഡ് ഓയിൽ വില ബാരലിന് 4141.98 രൂപയായി കുറഞ്ഞു. അതേസമയം, എക്സൈസ് തീരുവ വർധനയിലൂടെ കേന്ദ്ര സർക്കാർ നേടിയതു 90,000 കോടി രൂപയാണ്. ക്രൂഡ് വിലയിൽ 34 ശതമാനം കുറവുണ്ടായിട്ടും പെട്രോളിന് ഏഴും ഡീസലിന് 7.8 ശതമാനവും ഇളവു മാത്രമാണു ജനങ്ങൾക്കു കിട്ടിയത്.

പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കണം. വർധിപ്പിച്ച എക്സൈസ് തീരുവ കുറയ്ക്കണം. വാഗ്ദാന ലംഘനങ്ങളുടെയും നിരാശയുടെയും ഒരു വർഷമാണു മോഡി സർക്കാർ പൂർത്തിയാക്കുന്നത്.
കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പിസം ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തിയിട്ടില്ല. ആരോപണങ്ങൾ തെളിയും വരെ ആരോപണങ്ങൾ മാത്രമാണ്. അതിന്റെ പേരിൽ ആരും രാജിവയ്ക്കേണ്ട കാര്യമില്ല. ആക്ഷേപം തെളിഞ്ഞാൽ സ്ഥാനത്തു നിന്നു മാറണമെന്നും ചാക്കോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :