തനിക്ക് പണ്ഡിതനായി സംസാരിക്കാൻ അറിയില്ല, സാധാരണക്കാരന്റെ ഭാഷ മാത്രമേ അറിയുകയുള്ളു; തനിക്കും പെൺമക്ക‌ൾ ഉണ്ടെന്ന് എം എം മണി

തനിക്കുമുണ്ട് പെണ്മക്കൾ, സ്ത്രീകൾ ഉള്ള സ്ഥലത്തുനിന്നാണ് ഞാനും വരുന്നതെന്ന് മണി

aparna shaji| Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (11:09 IST)
സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി നിയമസഭയിൽ. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. താനും സ്ത്രീകള്‍ ഉള്ളിടത്തു നിന്നു തന്നെയാണ് വരുന്നതെന്നും മന്ത്രി മണി നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. എഡിറ്റ് ചെയ്ത സംഭാഷണമാണ് ദുരുദ്ദേശത്തോടെ തനിക്കെതിരായി വന്നത്. തൂക്കി കൊല്ലാന്‍ പോകുമ്പോള്‍ പോലും പറയാനുളളത് കേള്‍ക്കാറുണ്ടെന്നും തനിക്ക് പറയാനുളളത് കേള്‍ക്കണമെന്നും ബഹളത്തിനിടെയും മന്ത്രി മണി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് സ്ത്രീ തോട്ടം തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ആളാണ്. തനിക്ക് പെണ്‍മക്കളുണ്ടെന്നും മണി പറഞ്ഞു. പണ്ഡിതന്മാർ സംസാരിക്കണ പോലെ സംസാരിക്കാൻ എനിക്ക് അറിയത്തില്ല. സാധാരണക്കാരന്റെ ഭാഷയേ അറിയുകയുള്ളുവെന്നും മന്ത്രി വിശദമാക്കി.

അതേസമയം, എംഎം മണിയെ മുഖ്യമന്ത്രി പിന്തുണച്ചു. മണിയുടെ സംസാരം തനി നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ് ട്രീയ ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :