മുനീറിന്റെ വാഹനമിടിച്ചു മരിച്ചയാളുടെ കുടുംബത്തിന്‌ അഞ്ച് ലക്ഷം

തിരുവനന്തപുരം| Last Modified വെള്ളി, 22 മെയ് 2015 (13:50 IST)
മന്ത്രി
എം.കെ.മുനീര്‍ സഞ്ചരിച്ച വാഹനമിടിച്ച് മരിച്ച അദ്ധ്യാപകന്‍റെ കുടുംബത്തിനു സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും.
മുഖ്യമന്ത്രിയും മന്ത്രി മുനീറും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

കായംകുളത്ത് ദേശീയ പാതയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നു മണികഴിഞ്ഞാണ്‌ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനു തെക്ക് കമലാലയം ജംഗ്ഷനിലായിരുന്നു ചങ്ങനാശേരി എന്‍.എസ്.എസ് കോളേജ് മലയാള വിഭാഗം അദ്ധ്യാപകന്‍ കായംകുളം ഗോവിന്ദമുട്ടം മുത്തേഴത്ത് പ്രൊഫ. ശശികുമാര്‍ (50) നെ മന്ത്രി വാഹനം ഇടിച്ചത്.

തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മന്ത്രി സഞ്ചരിച്ച റേഞ്ച് റോവര്‍ കാറാണ്‌ അപകടത്തില്‍ പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :