ചങ്ക് തകര്‍ത്ത വാര്‍ത്തയ്‌ക്ക് പിന്നില്‍ ഒരു സംഭവമുണ്ട്; മിയ ഖലീഫ വരാത്തത് ഇക്കാരണത്താല്‍!

കൊച്ചി, വെള്ളി, 3 നവം‌ബര്‍ 2017 (16:56 IST)

   mia khalifa news , mia khalifa , Mollywood , Malayalam cinema , Sunny , Chunkzz 2: The Conclusion , porn , porn cinema , മിയ ഖലീഫ , ബെയ്‌റൂട്ട് , ചങ്ക്‌സ് 2 ദി കണ്‍ക്ലൂഷന്‍ , ബിഗ് ബോസ് , പോണ്‍ഹബ്

ലോകത്താകമാനം ആരാധകരുള്ള പോണ്‍ താരമാണ് ലബനീസ് സുന്ദരിയാ‍യ മിയ ഖലീഫ. ബെയ്‌റൂട്ടില്‍ ജനിച്ച് 2000ത്തില്‍ യുഎസില്‍ കുടിയേറിയ മിയ 2014 മുതലാണ് പോണ്‍ സിനിമകളില്‍ സജീവമായതും ആരാധകരുടെ പ്രിയ താരമായതും.  2017വരെ ഈ മേഖലയില്‍ തിളങ്ങിനിന്ന മിയ പ്രമുഖ പോണ്‍ വെബ്‌സൈറ്റായ പോണ്‍ഹബിലെ മുന്‍ ഒന്നാം നമ്പര്‍ താരമായിരുന്നു.

പോണ്‍ സിനിമകളില്‍ പോലും വ്യത്യസ്ഥത കൊണ്ടുവരാന്‍ ശ്രമിച്ച മിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ഭീഷണി നേരിടുന്നുണ്ട്. ഹിജാബ് ധരിച്ച് അഭിനയിച്ചതിനാണ് തലവെട്ടി കൊല്ലുമെന്ന ഭീഷണി സന്ദേശം മിയയ്‌ക്ക് ലഭിച്ചത്. ഇപ്പോള്‍ പോണ്‍ സിനിമകളില്‍ നിന്നു വിട്ടു നില്‍ക്കുന്ന അവര്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് 2 ദി കണ്‍ക്ലൂഷനില്‍ അഭിനയിക്കുമെന്ന വാര്‍ത്ത ഞെട്ടലോടെയും ഒപ്പം ഏറെ പ്രതീക്ഷയോടെയുമാണ് ആരാധകര്‍ കേട്ടത്.

പോണ്‍ രംഗം വിട്ട സണ്ണി ലിയോണ്‍ ബോളിവുഡില്‍ സജീവമായതുപോലെ മിയയും സിനിമകളിലേക്ക് കടക്കുന്നുവെന്നും  മലയാള ചിത്രമായ ചങ്ക്‍സില്‍ എത്തുമെന്നുമുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ചിത്രത്തില്‍  ക്യാരക്ടർ റോൾ മിയ ചെയ്യുമെന്നും കൂടെ ഒരു ഐറ്റം സോങ്ങും ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്താ സമൂഹമാധ്യമങ്ങളില്‍ സജീവമായി നില്‍ക്കെയാണ് പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകാന്‍ തന്നെ വ്യക്തമാക്കിയത്.

എന്നാല്‍, താന്‍ ഇന്ത്യയില്‍ കാലുകുത്തില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പെ മിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അത് പ്രകാരമാണ് അവര്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നതെന്നും വിശ്വസിനീയമായ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ടിവി ഷോയായ ബിഗ് ബോസിന്റെ ഒമ്പതാം സീസണില്‍ മിയയും പങ്കാളിയാവുമെന്ന പ്രചരണം ശക്തമായിരുന്നു. ഈ സമയത്താണ് ലബനീസ് സുന്ദരി നിലപാട് തുറന്നു പറഞ്ഞത്.

“താന്‍ ബിഗ് ബോസില്‍ അഭിനയിക്കില്ല, അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ തുരുത്തുകയാണ് വേണ്ടത്. ഇന്ത്യയില്‍  കാലുകുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”- എന്നുമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിയ തന്റെ ട്വറ്ററിലൂടെ പറഞ്ഞത്.

മിയ ചിത്രത്തിന്റെ ഭാഗമാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഒമര്‍ ലുലു പറഞ്ഞത് പലരെയും നിരാശരാക്കിയെങ്കിലും അവര്‍ക്കു പകരം മറ്റൊരു പോണ്‍ സുന്ദരി ചിത്രത്തിലുണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് ആരാധകര്‍ക്ക് സന്തോഷം പകരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആമീര്‍ ഖാന്‍ കുറ്റക്കാരനാകുമോ ?; ‘ഞാന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുകയാണ്’- വാര്‍ത്താക്കുറിപ്പുമായി കെആര്‍കെ

കെആര്‍കെയുടെ നടപടിക്കെതിരെ അമീര്‍ ട്വിറ്ററിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

news

അമിത് ഷായുടെ റാലിയില്‍ ഒഴിഞ്ഞ കസേര; ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനെങ്കിലും കസേര നിറയ്ക്കണമെന്ന് നേതാക്കള്‍

അമിത് ഷാ പങ്കെടുത്ത റാലിയിലെ ജനപങ്കാളിത്തക്കുറവ് ചര്‍ച്ചയാക്കി കര്‍ണാടകയിലെ ബിജെപി. ഒരു ...

news

മോഷണശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ കത്തി

മോഷണ ശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ ഭാഗികമായി കത്തി നശിച്ചു. സ്വകാര്യ ബങ്കിന്റെ ...

news

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; ഇക്കാര്യത്തില്‍ സർക്കാർ കൂടുതൽ വ്യക്തത വരുത്തണം

മൊബൈൽ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ ...

Widgets Magazine