വിവാദ പരാമര്‍ശം: ബിഷപ്പിനെതിരായ പ്രതിഷേധം എസ്എന്‍ഡിപി അവസാനിപ്പിച്ചു

കണിച്ചുകുളങ്ങര:| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (11:19 IST)
ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
നടത്തിയ മിശ്രവിവാഹവിഷയത്തിലെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൈസ്തവ സഭയും ശ്രീനാരായണ ധര്‍മ പരിപാല യോഗവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായി. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറയ്ക്കലും വെള്ളാപ്പള്ളി നടേശനും കണിച്ചുകുളങ്ങരയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായത്.ഇരു സമുദായങ്ങളും തമ്മിലുണ്ടായ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചതായി യോഗശേഷം ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനികുഴിക്കാട്ടിലിനെതിരെയുള്ള പ്രതിക്ഷേധം അവസാനിപ്പിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മനഃപൂര്‍വമല്ലാത്ത പ്രസ്താവനയുടെ പേരില്‍ ഇരുസമുദായത്തിന്റെയും സ്‌നേഹത്തിന്റെ അന്തരീക്ഷം നഷ്ടപ്പെടരുത്. വെള്ളാപ്പള്ളി നടേശനോടും സമുദായ അംഗങ്ങളോടും സ്‌നേഹവും ബഹുമാനവുമാണ് ഉള്ളതെന്നും
ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :