താലി ചാര്‍ത്തിയില്ല, മുഹൂര്‍ത്തത്തില്‍ വരന്‍ മരിച്ചു

  മുഹൂര്‍ത്തത്തില്‍ വരന്‍ മരിച്ചു , സജു , ആറ്റിങ്ങല്‍ , ഞായറാഴ്‌ച
ആറ്റിങ്ങല്‍| jibin| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (17:15 IST)
വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തേണ്ട മുഹൂര്‍ത്ത സമയത്ത് വരന്‍ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലില്‍ ഇന്നലെയാണ് നാടിനെ നിരാശയിലാഴ്‌ത്തിയ സംഭവം നടത്തിയത്.

ആറ്റിങ്ങലിലെ സജു നിവാസില്‍ സുഗുതന്‍-ചന്ദ്രിക ദമ്പതികളുടെ ഏക മകന്‍ സജുവാണ് വിവാഹമുഹൂര്‍ത്തത്തില്‍ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചിരുന്ന സജു ശനിയാഴ്ച സാജു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തിരുവനന്തപുരം വഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവാഹം നടക്കേണ്ട ഞായറാഴ്‌ച 12.15 നും 12.45 നും ഇടയിലായിരുന്നു വിവാഹ മുഹൂര്‍ത്തം. എന്നാല്‍ മഞ്ഞപ്പിത്തം കൂടിയതോടെ മുഹൂര്‍ത്ത സമയമായ 12.15 കഴിയുമ്പോഴേക്കും സജു ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു സജു മരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :