കഞ്ചാവ് വില്‍പ്പന: 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 21 ജൂലൈ 2014 (17:51 IST)
കഞ്ചാവ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേമം പൊലീസ് ക്വാര്‍ട്ടേഴ്സിനടുത്ത് ചാട്ടുമുക്ക് വലിയകണ്ടം തലയ്ക്കല്‍ പുത്തന്‍ വീട്ടില്‍ അജി എന്ന 42 കാരനെ മൂക്കുന്നിമല ഇടയ്ക്കോട് കാക്കനാം പാടത്തു നിന്നാണ്‌ പൊലീസ് പിടികൂടിയത്.

നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവും 500 രൂപയും കണ്ടെടുത്തു. കഞ്ചാവ് വില്‍പ്പന വ്യാപകമായി എന്ന പരാതിയെ തുടര്‍ന്ന് നരുവാമ്മൂട് എസ്.ഐ യും സംഘവുമാണ്‌ ഇയാളെ പിടികൂടിയത്.

മറ്റൊരു കേസില്‍ പാച്ചല്ലൂര്‍ മുടിപ്പുരയ്ക്കറ്റുത്ത് കുളത്തിനു സമീപം ബിന്ദു ഭവനില്‍ ഗോപകുമാര്‍ എന്ന 41 കാരനെ പൊലീസ് പിടികൂടി. ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയ്ക്ക് കഞ്ചാവ് കച്ചവടവും കൂട്ടത്തില്‍ നടത്തുന്ന ഇയാളെ നഗരത്തിലെ കൃപാ തിയേറ്ററിനടുത്തു നിന്നാണു പിടിച്ചത്. തമ്പാനൂര്‍ പൊലീസും ഷാഡോ പൊലീസും ചേര്‍ന്നാണ്‌ ഇയാളെ കുടുക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :