മാവോയിസ്റ്റ് ബന്ധം: അറസ്റ്റിലായ സ്വിസ് പൗരനെതിരേ കൂടുതല്‍ തെളിവുകള്‍

കണ്ണൂര്‍| Last Modified വ്യാഴം, 31 ജൂലൈ 2014 (08:46 IST)
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ തൃശൂരില്‍ അറസ്റ്റിലായ സ്വിറ്റ്‌സര്‍ലണ്ട് പൗരന്‍ ജോനാഥാന്‍ ബോണ്ടിനെതിരേ കൂടുതല്‍ തെളിവുകള്‍. കണ്ണൂരില്‍ ഇയാളും കാമുകിയും താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം പരിശോധന നടത്തി. മുറിയില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പുസ്തകങ്ങളും പത്രക്കട്ടിംഗുകളും കണ്ടെടുത്തു. തെളിവുകള്‍ സ്പെഷല്‍ ബ്രാഞ്ച് സംഘം വലപ്പാട് പോലീസിന് കൈമാറി.

കേരളത്തില്‍ ആദ്യം മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത് കണ്ണൂര്‍ ആയിരുന്നു. കണ്ണൂര്‍ എത്തിയ ജോനാഥാന്‍ ആരെയൊക്കെ കണ്ടു?, എന്തൊക്കെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നീ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

ചൊവ്വാഴ്ച രാവിലെയാണ് ബോണ്ടിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേയ്ക്ക് അയച്ചു. ഇയാളുടെ യാത്രരേഖകളും ബേഗേജുകളും പോലീസ് പിടിച്ചെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :